ജ്യോതി അനൂപിന്റെ കവിതാ സമാഹാരം 'നിന്റെ വീടും എന്റെ ആകാശവും ' :സർഗ്ഗവേദി ബാലുശ്ശേരി ചർച്ച സംഘടിപ്പിച്ചു.




ബാലുശ്ശേരി : സർഗ്ഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാരി ജ്യോതി അനൂപിന്റെ ' എന്റെ വീടും നിന്റെ ആകാശവും '  എന്ന കവിതാസമാഹാത്തിലെ കവിതകളെപ്പറ്റി ചർച്ച സംഘടിപ്പിച്ചു.

      വർത്തമാനകാലത്ത് കെട്ടിലും മട്ടിലും എന്നു വേണ്ട ആശയപരമായും ഘടനാപരമായുമെല്ലാം ഏറെ മാറ്റങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിമർശനങ്ങൾക്കും ചേർത്തുപിടിക്കലുകൾക്കും വിധേയമാകുന്ന ഒന്നാണ് കവിത. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ കാഴ്ചകളും കാഴ്ചപ്പാടുകളുമായി ചേർത്തു വെയ്ക്കുമ്പോഴുള്ള കാവ്യ പരിമിതികളെ ഉൾക്കൊള്ളുന്നു. അതോടൊപ്പം തന്നെ എഴുത്തുരീതികളിലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ഹൃദയവിശാലത  വായനക്കാർക്കും ഉണ്ടാവണം. നിയതമായ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങുന്ന ഒന്നല്ല കവിത. എന്നാൽ എഴുത്തിൽ പുതുമകൾ നിർബന്ധമാണ് എന്ന് വിശ്വസിക്കുന്നു. 
      ഹബീബ ബാലുശ്ശേരി ചർച്ചയ്ക്ക് തുടക്കമിട്ടു. ടി.പി ബാലൻ മാസ്റ്റർ, വി.പി ഏലിയാസ് മാസ്റ്റർ, ബിജു ടി.ആർ പുത്തഞ്ചേരി, ഡോ പ്രദീപ് കുമാർ കറ്റോട് ,ശ്രീലാൽ മഞ്ഞപ്പാലം, സർഗവേദി സെക്രട്ടറി  സനീഷ് പനങ്ങാട്, ബിജു ആർ .കെ,ഷൗക്കത്ത് മാസ്റ്റർ
എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജ്യോതിഅനൂപ് മറുപടി പറഞ്ഞു.

Post a Comment

0 Comments