📎
നാടിനെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ജനകീയ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വേനക്കാവിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു.
📎
ചക്കിട്ടപ്പാറ കെഎസ്ഇബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപണി കാരണം വൈദ്യുതി മുടങ്ങുന്നതിനാൽ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം തടസപ്പെടുന്നത് മൂലം ഫെബ്രുവരി ഏഴിന് കോഴിക്കോട് കോർപ്പറേഷനിലും 13 സമീപ പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി) ഫറോക്ക് മുൻസിപ്പാലിറ്റിയിലും ജല വിതരണം പൂർണ്ണമായി മുടങ്ങും.
📎
ഓമശ്ശേരിയിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന ഓമശ്ശേരി ഫെസ്റ്റ് ആവേശമാവുന്നു.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് ദശദിന ഫെസ്റ്റ് സംഘടിപ്പിച്ചത്.കുടുംബശ്രീ കുടുംബോൽസവം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.
📎
പെരുവണ്ണാമുഴി ടൂറിസം കേന്ദ്രത്തിൽ ടൂറിസം ഫെസ്റ്റും ചക്കിട്ടപ്പാറ പഞ്ചായത്ത് നാലാം വാർഷികാഘോഷ പരിപാടികളും ഏപ്രിൽ 15 മുതൽ 22 വരെ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
📎
ഈങ്ങാപ്പുഴ കാക്കവയലിൽ കണ്ണപ്പൻകുണ്ട് റോഡിൽ മണ്ഡലമുക്കിനു സമീപം കടക്കു തീപ്പിടിച്ചു അപകടം.മൂന്ന് റൂമുള്ള കട പൂർണ്ണമായും കത്തി.
0 Comments