കേരള മഹിളാ സംഘം പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു.






കൊയിലാണ്ടി കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. എൻ ഇ ബലറാം മന്ദിരത്തിൽ വെച്ചു നടന്ന ക്യാമ്പ് മഹിളാസംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ പി വസന്തം ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡൻറ് വിജയഭാരതി ടീച്ചർ അദ്ധ്യക്ഷയായി.ഇ.കെ അജിത് അഭിവാദ്യം ചെയ്തു. ദിവ്യ സെൽവരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ എം ശോഭ സ്വാഗതവും ദിബിഷ പള്ളിക്കര നന്ദിയും പറഞ്ഞു. ശ്രീജയ്ക്ക് മെമ്പർഷിപ്പ് നൽകി മുതിർന്ന അംഗം പത്മിനി ചാത്തോത്ത് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വിജയഭാരതി ടീച്ചർ ക്ലാസ് നയിച്ചു

Post a Comment

0 Comments