കൊയിലാണ്ടി :രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ പി.ജയചന്ദ്രൻ അനുസ്മരണം - ഭാവലയം - സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി. രാജൻ ഉദ്ഘാടനംചെയ്തു. സത്യൻ തടത്തിൽ ജയചന്ദ്രൻ അനുസ്മരണം നടത്തി. ബിജീഷ് എൻ അദ്ധ്യക്ഷത വഹിച്ചു. ഒ പി. പ്രകാശൻ സ്വാഗതവും ഷിജു എൻ നന്ദിയും രേഖപ്പെടുത്തി . തുടർന്ന് പ്രാദേശിക ഗായകർ അവതരിപ്പിച്ച ഭാവഗാനമഞ്ജരി അരങ്ങേറി. പ്രകാശൻ.കെ. പ്രശാന്തൻ എൻ. വി. അനീഷ് ഒ എം , ഉഷാരാജീവ് , നീരജ് ഐ.സുരേഷ് , ആർഷിദ് രാജ്
ബിജേഷ് രാഹുൽ ലാൽ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
0 Comments