ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് നെല്ല്യാടി പുഴ ശുചീകരിച്ച് കൊയിലാണ്ടി നഗരസഭ.




കൊയിലാണ്ടി: ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് നെല്യാടി പുഴ ശുചീകരണം നടന്നു.കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ പാര്‍ക്കിനോട് ചേര്‍ന്ന നെല്ല്യാടി പുഴയാണ് നാട്ടുകാരുടെയും ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും നഗരസഭ ശുചീകരണ ജീവനക്കാരുടെയും സഹകരണത്തോടു കൂടി ശുചീകരണം നടത്തിയത്.
നമ്മുടെ പൊതു ഭാവിക്കായി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക’ എന്നതാണ് 2025ലെ തണ്ണീര്‍ത്തട ദിനത്തിന്റെ മുദ്രാവാക്യം.
തണ്ണീര്‍ത്തടത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ തുടങ്ങിയ അജൈവ പാഴ് വസ്തുക്കള്‍ നഗരസഭ എം.സി.എഫിലേക്ക് മാറ്റി.

ശുചീകരണ പ്രവര്‍ത്തി നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ദയാനന്ദന്‍, ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. റിഷാദ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ ഷൈനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments