കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു. കെ.എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവർത്തകയു മായ കെ. കെ. ഹാഫിസ ഉദ്ഘാടനം ചെയ്തു. വയോജന വേദി കൺവീനർ പി. രാജൻ, കെ. ധനീഷ്, ലൈബ്രറി പ്രസിഡൻറ് എൻ.എം . നാരായണൻ, സെക്രട്ടറി ഇ. നാരായണൻ, കെ. ജയന്തി, കെ. റീന, റടി.എം. ഷീജ എന്നിവർ സംസാരിച്ചു. തുടർന്ന് പൊതുജനങ്ങൾക്ക് ഫിസിയോതെറാപ്പി പരിശീലനം നൽകി.
0 Comments