കേരള വാർത്തകൾ.






📎
സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.
സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

📎
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്‌നാട് തീര പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതല്‍ വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും, തമിഴ്നാട് തീരത്ത് രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.30 വരെ 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

📎
സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തില്‍ ആദ്യമായി 62,000 കടന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6455 രൂപയുമാണ്.

📎
തൃശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കിണിക്കൽ ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തിച്ച ആന ഇടഞ്ഞു. ആനയുടെയുടെ കുത്തേറ്റ രണ്ടു പേരിൽ ഒരാൾ മരിച്ചു.രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്.ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം.

Post a Comment

0 Comments