ന്യൂസ് ബോക്സ്- പ്രാദേശിക വാർത്തകൾ.


📎
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മണക്കുളങ്ങര ക്ഷേത്രവും മരിച്ചവരുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.മലബാർ - ഗുരുവായൂർ ദേവസ്വങ്ങൾ ചേർന്നാണ് തുക നൽക്കുന്നത്.

📎
നാദാപുരം കണ്ടിവാതുക്കൽ വാഴമലയിൽ വൻ തീപ്പിടുത്തത്തിൽ 50 ഏക്കറോളം കൃഷികത്തി നശിച്ചു. റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിളകൃഷികളുമാണ് പ്രധാനമായും കത്തി നിച്ചത്. പാനൂരിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കുന്നു.

📎
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിക്കുവേണ്ടി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ കെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു.ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കവിത പുരുഷോത്തമൻ അധ്യക്ഷയായി.

📎ചേമഞ്ചേരി കൊളക്കാട് യു.പി.സ്കൂളിന്റെ നൂറാമത് വാർഷികാഘോഷം 'ശതസ്പന്ദന'ത്തിൻ്റെ സമാപനവും പി.ശ്യാമള ടീച്ചർക്കുള്ള യാത്രയയപ്പു് ചലച്ചിത്ര താരം നിർമ്മൽ പാലാഴി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.സ്കൂളിൻ്റെ സ്മരണിക സത്യചന്ദ്രൻ പൊയിൽക്കാവ് പ്രകാശനം ചെയ്തു.

📎
തൂണേരി ബ്ലോക് പഞ്ചായത്ത് ഭിന്നശേഷി കലോൽസവം നടന്നു. എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന കലോൽസവം ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ് കെ.പി. വനജ അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments