പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം.




കൊയിലാണ്ടി: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം പൊയിൽക്കാവിൽ  കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും  കൊയിലാണ്ടി ട്രഷറി കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ എത്രയും പെട്ടെന്ന് പൂർത്തീകരി ക്കുമെന്നും എം.എൽ.എ പറഞ്ഞു.

               ബ്ലോക്ക് പ്രസിഡൻ്റ്  എൻ.കെ.കെ. മാരാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിദ്ധീകരി ക്കുന്ന മുഖം - സാസ്കാരിക പതിപ്പിന് യു.കെ. രാഘവൻ വരച്ച മുഖചിത്രം സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി പ്രകാശനം ചെയ്തു.  ഇ. ഗംഗാധരൻ നായർ ഏറ്റു വാങ്ങി.

                ഇ.കെ. കമലാദേവി, ടി.സുരേന്ദ്രൻ, എ. ഹരിദാസ്, ഭാസ്കരൻ ചേനോത്ത്, എൻ.വി. സദാനന്ദൻ, പി.കെ. ബാലകൃഷ്ണൻ കിടാവ്, പി.എൻ. ശാന്തമ്മ, ഒ. രാഘവൻ, വി.പി. ബാലകൃഷ്ണൻ, പി. വേണു, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എൻ.കെ.കെ. മാരാർ (പ്രസിഡൻ്റ്), ടി. സുരേന്ദ്രൻ (സെക്രട്ടറി), എ. ഹരിദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments