ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന തിരക്ക് അനുഭവപ്പെടുന്നു.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക സംഗമമായി മാറി.ഗായകന്‍ ജി.വേണുഗോപാലിനാണ് പുരസ്‌കാരം ലഭിച്ചത്. ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരം സമര്‍പ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഈറോഡ് രാജന്‍ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി.പന്തളം രാജ കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ,
സാമൂതിരി രാജാ പ്രതിനിധി ഗോവിന്ദ വര്‍മ്മ രാജ, മനു അശോക് ,കെ.കെ.ഷൈജു,ഉണ്ണികൃഷ്ണന്‍ വാസുദേവം,യു.കെ രാഘവന്‍, അനില്‍ കാഞ്ഞിലശ്ശേരി,പത്മനാഭന്‍ ധനശ്രീ ,രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
ശിവരാത്രി ദിനമായ ബുധനാഴ്ച കാലത്ത് സര്‍വ്വൈശ്വര്യപൂജ ,സഹസ്ര കുംഭാഭിഷേകം , ചതു:ശത പായസനിവേദ്യം എന്നിവ നടക്കും .കാലത്ത് 10.30 മുതല്‍
വൈകിട്ട് 4.30 വരെ നടക്കുന്ന ശിവദം നൃത്താര്‍ച്ചനയില്‍ നൂറില്‍പരം നര്‍ത്തകികള്‍
ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും.ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ശയനപ്രദക്ഷിണത്തില്‍ എണ്ണൂറോളം പേര്‍ പങ്കെടുക്കും.രാത്രി 10 ന് ശിവരഞ്ജിനി സംഗീത പരിപാടിയും നടക്കും.26 ന് പള്ളിവേട്ടയും 28ന് കുളിച്ചാറാട്ടും നടക്കും.
0 Comments