സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.





കൊയിലാണ്ടി: സഹൃദയ റസിഡൻസ് അസോസിയേഷൻ പന്തലായനിയും, എം.എം സി ഹോസ്പിറ്റൽ ഉളേള്യരിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുനിൽ. എൻ അദ്ധ്യക്ഷതവഹിച്ചു.
ചടങ്ങിൽ സുജിത് കുമാർ, ഹോസ്പിറ്റൽ ക്യാമ്പ് മാനേജർ ഡോ. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി രേഖ വി കെ സ്വാഗതവും വിനോദ് ഗംഗ നന്ദിയും പറഞ്ഞു. തുടർന്ന് വ്യക്ക, കണ്ണ്, അസ്ഥി, ഹൃദയ സംബന്ധമായ രോഗ പരിശോധനകളും സൗജന്യ രോഗ നിർണ്ണയ ടെസ്റ്റുകളും നടന്നു.

Post a Comment

0 Comments