ഉള്ളിയേരി: പുത്തഞ്ചേരിയിൽ തെരുവ്നായ എഴോളം ആളുകളെ കടിച്ചു. നായയ്‌ക്ക് ഭ്രാന്തുണ്ടെന്ന് സംശയിക്കുന്നു. റോഡിലൂടെ പോകുന്നവരെയാണ് നായ ഓടി കടിച്ചത്. കടിയേറ്റവർ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി. നായയെ നാട്ടുകാർ തല്ലിക്കൊന്നു. റോഡിനു സമീപം അലഞ്ഞു നടന്നിരുന്ന മറ്റു നായകളെയും പേ ഉണ്ടെന്നു സംശയിക്കുന്ന നായ കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments