📎
വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ചുമർച്ചിത്രങ്ങൾ ഒരുങ്ങുന്നു. മാഹി ആശ്രയവുമൺസ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പതിനഞ്ചോളം കലാകാരൻമാരുടെ നേതൃത്വത്തിൽ ചിത്രങ്ങൾ ഒരുക്കുന്നത്.തെയ്യം തുടങ്ങി കേരളത്തിൻ്റെ തനത് കലാരൂപങ്ങൾ, കളരി, കഥകളി, വടക്കൻപാട്ടകൾ തുടങ്ങിയവ കോർത്തിണക്കിക്കൊണ്ടാണ് ചുമർച്ചിത്രങ്ങൾ വരക്കുന്നത്.
📎
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് സ്വകാര്യ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ഇനി അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രം കൊണ്ടുപോകാന്‍ തീരുമാനം. ഇതിന് പുറമെ നിലവില്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന കോഴി മാലിന്യത്തില്‍ 10 മുതല്‍ 15 ടണ്‍ വരെ അയല്‍ ജില്ലയിലേക്ക് ആ ജില്ലയിലെ ഡിഎല്‍എഫ്എംസി (ഡിസ്ട്രിക്റ്റ് ലെവല്‍ ഫെസിലിറ്റേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി) അനുമതിയോടെ കൊണ്ടുപോകാനും തീരുമാനമായി.ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎല്‍എഫ്എംസി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിന് മുന്‍പ് ജില്ലാ കളക്ടര്‍ കട്ടിപ്പാറ പ്ലാന്റിനെതിരെ സമര രംഗത്തുള്ള സമരസമിതി ഭാരവാഹികളുമായും സംസാരിച്ചു.
📎
2024-25 സാമ്പത്തിക വർഷത്തെ മാർഗദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത‌്യൻ വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9 ന് വൈകിട്ട് 5വരെ.
https://margadeepam.kerala.gov.in
📎
അത്തോളി കരിങ്ങാറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ ശതമേളം നാളെ നടക്കും. നൂറിൽ പരം വാദ്യകലാകാരൻമാർ അണിനിരക്കും.വെളിയണ്ണൂർ അനിൽ കുമാർ, തിരുവങ്ങായൂർ രോഷിത് എന്നിവർ മേളത്തിന് നേതൃത്വം നൽകും.
📎
മുക്കം കാരശ്ശേരിയിൽ വീടിന്റെ ഓടുപൊളിച്ച് സ്വർണം മോഷ്ടിച്ചതിന് പിന്നാലെ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ. മുപ്പത് പവനോളം സ്വർണമായിരുന്നു കള്ളൻ മോഷ്ടിച്ചത്.സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണം കള്ളൻ വീട്ടിൽ തിരിച്ചെത്തിച്ചിരിക്കുന്നത്.
0 Comments