കീഴരിയൂർ: ലഹരി വസ്തു ക്കൾക്ക് നിയന്ത്രണം
ഇല്ലാത്ത അവസ്ഥയാണ് ഇന്ന് രാജ്യത്തെന്നും കേരളത്തിൽ എട്ട് വയസിനും14-വയസിനും ഇടയിലുള്ള 70- ശതമാനം കുട്ടികളും ഇതിൻ്റെ രുചി അറിഞ്ഞു കഴിഞ്ഞെന്നും മുൻ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. കീഴരിയൂർ ഫെസ്റ്റിൽ വിമുക്തി പരിപാടി അദ്ദേഹം. സർക്കാർ ലഹരി വസ്തുക്കൾക്കെതിരെ
നിയമമുണ്ടാക്കിയിട്ടുണ്ടെ ങ്കിലും പലർക്കും അതറിയില്ല. കഴിഞ്ഞ പത്തു മാസമായി ഞാൻ ശ്രദ്ധിച്ചുവരുന്നു. മക്കൾ അഛനമ്മമാരെ കൊല്ലുന്നു. കുട്ടികൾ ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നു. ഇത് രക്ഷിതാക്കളുടെ കഴിവുകേടുകൊണ്ടാണ്.
മക്കളെ ബോധവൽക്ക രിക്കേണ്ട ഉത്തരവാദിത്വം അവർ മറക്കുന്നു. അമ്മമാർ നിസഹായരായി ഇരുന്നൽ അവസാനം ബലിയാടാകുക അമ്മ തന്നെ ആയിരിക്കുമെന്നും ഋഷിരാജ് സിംങ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടർ പുഷ്പദാസ് കുനിയിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ്
കെ.കെ. നിർമല, സ്ഥിരം സമിതി അധ്യക്ഷ നിഷ വല്ലിപ്പടിക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ. ജലജ, കെ.സി. രാജൻ എന്നിവർ സംസാരിച്ചു.
0 Comments