മേപ്പയ്യൂർ: പരിസ്ഥിതി ലോല പ്രാദേശമായ പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കം തടഞ്ഞത് സംഘർഷത്തിലെത്തി. ആറ് സമരസമിതി പ്രവർത്തകർക്ക് പരി ക്കേറ്റു. കംപ്രസർ ഉപയോഗിച്ച്’കുഴിയെടു ക്കാനുള്ള ശ്രമം ഇന്നലെ സമരസമിതി പ്രവർത്തകർ തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായത്. പുറക്കാമല സംരക്ഷണസമിതി ക ൺവീനർ എം.എം. പ്രജീഷ്, സമരസമിതി നേതാക്കളായ കെ. ലോഹ്യ, വി.പി. മോഹനൻ, എം.കെ. മുരളീധരൻ, വി.എം. അസൈനാർ, ഡി.കെ. മനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര ഗവ. ആശുപത്രിയിലും പി ന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
0 Comments