കൊയിലാണ്ടി: ഒ.കെ സുരേഷിന് 'അക്ഷയശ്രീ ‘ ജൈവ കർഷക അവാർഡ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷനാണ് മികച്ച അക്ഷയശ്രീ ജൈവകർഷക പ്രോത്സാഹന അവാർഡിനായി കൊയിലാണ്ടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഒ കെ സുരേഷിനെ തെരഞ്ഞെടുത്തത്.
10000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകും. ഒറോക്കുന്നു മലയിൽ ഒരേക്കർ സ്ഥലം കാട് വെട്ടിതെളിച്ച് കൃഷി യോഗ്യമാക്കിയ പ്രവർത്തനത്തിനാണ് അവാർഡ്. 2025 മാർച്ച് 9ന് ആലപ്പുഴ മുഹമ്മയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.
0 Comments