പുക്കാട്: സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കേരള അത്‌ലറ്റിക് മീറ്റിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും മർക്കസ് സ്കൂൾ മെഡലുകൾ സമ്മാനിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ഷറഫുദ്ദീന്റെ അധ്യക്ഷതയിൽ
എസ് വൈ എസ് ചേമഞ്ചേരി സർക്കിൾ പ്രസിഡന്റ് നിയാസ് വെങ്ങളം പരിപാടി ഉദ്ഘാടനം ചെയ്തു. ഷമീർ കാപ്പാട് , കുഞ്ഞഹമ്മദ്, സുനീർ സഖാഫി, അബ്ദുൽ അസീസ് ഹാറൂനി,
അഭയം ജനറൽ സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി,ഷമീർ കാപ്പാട്, ആസിഫ് അലി സഖാഫി,എം.പി.എസ് പ്രിൻസിപ്പൽ ബിജുല ,അജ്മൽ, മുഹസിൻ, തുടങ്ങിയവർ പ്രസംഗിച്ചു.അഭയം സ്കൂളിനുള്ള ഉപഹാരം എംപിഎസ് പ്രിൻസിപ്പൽ ബിജുല അഭയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ടി. ആർ ബിതക്ക് കൈമാറി.
0 Comments