ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും 51 റണ്‍സെടുത്ത ജേക്കബ് ബെത്തലും 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 59 റണ്‍സെടുത്ത ശ്രേയസ് അയ്യരും 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യന്‍ വിജയം അനായാസമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
കടപ്പാട്: DN
0 Comments