ഈസ്റ്റ് യുപി സ്കൂൾ ചെങ്ങോട്ടുകാവ് നൂറ്റിപതിമൂന്നാം വാർഷികാഘോഷം നടത്തി.



ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ നൂറ്റിപ്പതിമൂന്നാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പും നൽകി.കെ.കെ.സുരേഷ് മാസ്റ്റര്‍ക്കാണ് യാത്രയപ്പ് നൽകിയത്. പ്രസ്തുത പരിപാടി ശ്രീമതി കാനത്തിൽ ജമീല എം.എൽ.എ.  ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരി കെ.പി സുധീര മുഖ്യാതിഥി ആയി. കവി. സത്യചന്ദ്രൻ പൊയിൽകാവിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധുസുരേഷ്, പഞ്ചായത്ത് വൈസ്: പ്രസിഡണ്ട് പി.വേണു മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി.എം. കോയ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു മുതിരണ്ടത്തിൽ, വാർഡ് അംഗം സുധ, മാനേജർ കെ.പി സുകുമാരൻ, ശബിൻ.എസ് ബി, വാസുദേവൻ മാസ്റ്റർ, സ്വപ്ന അടുക്കത്ത്, ഷംജ വി.കെ, ചന്ദ്രൻ കാർത്തിക, അഭിലാഷ് പോത്തല, കെ.കെ സുരേഷ് മാസ്റ്റർ, മഞ്ജു മാധവൻ എന്നിവർ സംസാരിച്ചു. വിവിധ എന്റോമെന്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. അന്തരിച്ച എം.ടി.വാസുദേവൻ നായർക്ക് ചടങ്ങിൽ ആദരവ് അർപ്പിച്ചു. ഹെഡ്മിസ്ടസ്സ് തേജസ്വി വിജയൻ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments