മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വം' ത്തിൻ്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.





കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂര്‍വം' സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മാളവിക മോഹനനാണ് ചിത്രത്തില്‍ നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍ പൂണെ ആണ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് 'ഹൃദയപൂര്‍വം'. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.



Post a Comment

0 Comments