ഒള്ളൂർ : ഒള്ളൂരിലേയും ചേലിയയിലേയും ജനങ്ങളുടെ ജീവിതാഭിലാഷമായിരുന്നു ഒള്ളൂർക്കടവ് പാലം. വർഷങ്ങളായുള്ള മധുരമായ തോണിയാത്രയ്‌ക്ക് വിരാമമിട്ടുകൊണ്ട് പാലം പൂർത്തിയായി. പാലത്തിന്റെ ഉദ്ഘാടനം ഒള്ളൂരിന്റെ ഉത്സവമായി ജനങ്ങൾ ആഘോഷിച്ചു. പായസം, മധുരപ്പൊതി, വെള്ളം, ചായ വിതരണം ചെയ്തും ഒള്ളൂർ, ചേലിയ നിവാസികൾ അതിഥികളെ സ്വീകരിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷനായി. കാനത്തില്‍ ജമീല എം.എല്‍.എ,മുന്‍ എം.എല്‍.എംമാരായ പി.വിശ്വന്‍,കെ.ദാസന്‍,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ,കെ.ടി.എം കോയ,ഷീബ മലയില്‍,സി.അജിത,സുരേഷ്ബാബു ആലങ്കോട്, പി.വേണു,എന്‍.എം.ബാലരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പി.കെ.മിനി സ്വാഗതവും അസി.എക്‌സി.എഞ്ചിനിയര്‍ എന്‍.വി.ഷിനി, നന്ദിയും പറഞ്ഞു.
ഒള്ളൂരിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ജനങ്ങളാണ് പാലം കാണാനും ഉദ്ഘാടനത്തിൽ പങ്കെടുക്കാനും എത്തിയത്. ചെണ്ടമേളം, പരിചമുട്ടുകളി വിവിധ ദൃശ്യങ്ങൾ അണിനിരന്ന ഘോഷയാത്ര കാഴ്ചക്കാരുടെ മനം കവർന്നു.നാല് മണിയോടെ ഒളളൂര്‍ അങ്ങാടിയില്‍ നിന്ന് തുടങ്ങിയ ഘോഷയാത്രയില്‍ ചേലിയ, ഒള്ളൂരിലെ നാട്ടുകാർ അണി നിരന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്,കാനത്തില്‍ ജമീല എം.എല്‍.എ,കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ എന്നിവര്‍ തുറന്ന ജീപ്പില്‍ ഘോഷയാത്രയ്ക്ക് മുന്നില്‍n സഞ്ചരിച്ചു. പിന്നാലെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്,ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത,ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത,ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍,ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.ബലരാമന്‍മാസ്റ്റർ,ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു ,മറ്റ് ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക പ്രതിനിധികളും ഘോഷയാത്രയിൽ പങ്കെടുത്തു.
കൊയിലാണ്ടി - ചെങ്ങോട്ടുകാവ് - ചേലിയ - ഒള്ളൂർ - പുത്തഞ്ചേരി - കൂമുള്ളി ഭാഗത്തേയ്ക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ പറ്റുന്ന റൂട്ടാണിത്.
0 Comments