കൊയിലാണ്ടി: കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം നാടിന് സമർപ്പിച്ചു . പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അഡ്വ: കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷനായിരുന്നു. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി. തങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായത് കാണാന്‍ നൂറുകണക്കിന് പ്രദേശവാസികളാണ് ഇവിടെയെത്തിയത്ന നഗര പാതകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. പാലം നിര്‍മ്മിച്ചത്. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ നീളത്തില്‍ കമാനാകൃതിയിലാണ് പാലം പൂര്‍ത്തിയാക്കിയത്.
ഉള്ളൂര്‍ക്കടവ് പാലം തുറന്നതോടെ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണില്‍ നിന്ന് ചേലിയ വഴി ഉളളൂര്‍, പുത്തഞ്ചേരി, കൂമുള്ളി, അത്തോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകും.
0 Comments