ന്യൂസ് ബോക്സ്-പ്രാദേശിക വാർത്തകൾ.





📎
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ നാൽപ്പത്തിമൂന്നാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജോർജ് നരിവേലിൽ അധ്യക്ഷത വഹിച്ചു.

📎
അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, സ്ക്കൂളുകൾക്കുള്ള സ്പോട്സ് ഉപകരണ കിറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.നാല്പത്തി ഒൻമ്പതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.സ്പോട്സ് കിറ്റുകൾ അത്തോളി ജി. എം.യു.പി സ്ക്കൂൾ, ജി.എൽ പി.സ്ക്കൂൾ അത്തോളി, വെൽഫയർ സ്കൂൾ അത്തോളി എന്നീ മൂന്ന് സ്കൂൾജുകൾക്കാണ് നൽകിയത്.ജി.എം.യു പി സ്കൂളിന് മൂന്ന് അലമാരയും നൽകിയിട്ടുണ്ട്. ജി.എം.യു.പി.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷത വഹിച്ചു.

📎
ബാലുശ്ശേരി മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവർത്തികൾക്ക് 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു .മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക എന്നുള്ളതാണ് ലക്ഷ്യം യാത്രക്കാർക്ക് എളുപ്പത്തിലും വേഗതയിലും സഞ്ചരിക്കാൻ ആവശ്യമായ പാശ്ചാത്തല സൗകര്യ വികസനം മണ്ഡലത്തിൽ ഉറപ്പുവരുത്തുന്നതിനാണിത്.

📎
വടകര കോഫി ഹൗസിനു സമീപം വൻ തീപ്പിടിത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇന്ന് രാവിലെ 11.30 ന് തീപടർന്നത്. സമീപത്തെ സ്കാനിംഗ് സെൻ്റർ ജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

📎
കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തിയതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടി.കെ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ അൽ ഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന് കുടുംബം പരാതി നൽകി.

📎
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ നിന്ന് 26 കിലോ പണയസ്വർണ്ണം തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതിയുടെ സഹായി അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി കാർത്തിക്കാണ്(30) അറസ്റ്റിലായത്.

Post a Comment

0 Comments