📎
സംസ്ഥാന സർക്കാറിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നാളെ രാവിലെ ഒൻപത് മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും.കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വെയ്ക്കും.10, 11, 12 തിയ്യതികളിലാണ് ബജറ്റ് ചർച്ച. 13ന് വോട്ടെടുപ്പും നടക്കും.
📎
കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ.പെൻഷൻവിതരണത്തിനായി 73.10 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു.
📎
കേരളത്തില്‍ നാളെ ഒറ്റപ്പെട്ട സ്ഥലളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു.
📎
സഞ്ജു സാംസണെ പിന്തുണച്ച് പ്രതികരിച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്. ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ഈ വിഷയത്തില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടിസില്‍ നിര്‍ദ്ദേശമുണ്ട്.
📎
സംസ്ഥാനത്ത് സ്വർണവില വർധന തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത് 200 രൂപയാണ്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയാണ്.
0 Comments