കൊയിലാണ്ടി :പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി
എൻഎസ്‌എസ് വോളന്റീഴ്‌സ് സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്തു.
കൊയിലാണ്ടി ജിവിഎ ച്ച് എസ്‌എസ് NSS വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി തീരദേശ വാർഡായ കാരക്കാട്ട് വളപ്പ് പ്രദേശത്തു 500 തുണി സഞ്ചികൾ വിതരണം ചെയ്തു.
നഗരസഭ കൗൺസിലർ എ.അസീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് എ സജീവ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
എൻ എസ്‌എസ് ജില്ലാ കോർഡിനേറ്റർ എസ്.ശ്രീചിത്, പ്രിൻസിപ്പൽ പ്രദീപ് കുമാർ, കെ.പി അനിൽ കുമാർ, നിഷിത ടീച്ചർ, എൻഎസ്‌എസ് വോളന്റീർമാർ പങ്കെടുത്തു.
0 Comments