പുത്തഞ്ചേരി: പ്രശസ്ത സിനിമാഗാന രചയിതാവും ചെന്താരയുടെ സജീവ പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണം ഫെബ്രു. 9,10 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഒന്നാം ദിവസം കാലത്ത് 9 മണി മുതൽ വൈകീട്ട് 9 മണി വരെ കോഴിക്കോട്ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 115 ൽ ഏറെ ഗായകർ പങ്കെടുത്ത ഗാനാലാപന മത്സരം നടന്നു.
സീനിയർ വിഭാഗത്തിൽ നേവിക ,സായൂജ് ,അശ്വിൻ എന്നിവർ വിജയികളായി ജുനിയർ വിഭാഗത്തിൽ കൃഷ്ണപ്രിയ, ഫെല്ല ,സോണാലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
രണ്ടാം ദിനമായ ഫെബ്രുവരി 10 ന് 7 മണിക്ക് ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ രാവിൽ കലാപരിപാടികൾ അരങ്ങേറി. 7.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത അനുസ്മരണ രാവ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കവിയും സിനിമാ ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് മുഖ്യഭാഷണം നടത്തി. സ്വാഗസംഘം ചെയർമാൻ സുരേന്ദ്രൻ പുത്തഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ
വി.എം.കെ,
രാജൻ കേളോത്ത്,
ഗണേശൻ കക്കഞ്ചേരി,
ഗിരീഷിൻ്റെ സഹോദരൻ
മോഹൻ പുത്തഞ്ചേരി, എന്നിവർ ആശംസകൾ പറഞ്ഞു.
ഗാനാലാപന മൽസര വിജയികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കൽ ചടങ്ങും നടന്നു.
ഗിരീഷിൻ്റെ സഹധർമിണി
ബീനാ ഗിരീഷ്,മകൻ ദിൻനാഥ് പുത്തഞ്ചേരി എന്നിവർ സ്നേഹ സാന്നിധ്യമായി.
സ്വാഗത സംഘം കൺവീനർ നിധീഷ് പി. കെ.സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനവർ നിധീഷ് കൂട്ടാക്കൂൽ നന്ദിയും രേഖപ്പെടുത്തി.
0 Comments