പുത്തഞ്ചേരി ഗവ എൽ പി സ്കൂൾ ഫെസ്റ്റ് 'പദനിസ്വനം ' മാർച്ച്‌ 14 ന്.






പുത്തഞ്ചേരി: പുത്തഞ്ചേരി ഗവ എൽ പി സ്കൂൾ ഫെസ്റ്റ് 'പദനിസ്വനം '  മാർച്ച്‌ 14ന് നടത്തുന്നതാണ്. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്യും. സിനിമ പിന്നണി ഗായകൻ നിധീഷ് കാർത്തിക് മുഖ്യാതിഥിയായി പങ്കെടുക്കും. മഞ്ജു എം കെ  (എ ഇ ഒ കൊയിലാണ്ടി )സമ്മാനദാനം നിർവഹിക്കും.
അംഗൻവാടി, പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ പരിപാടി മണിച്ചെപ്പ്,  സ്കൂൾ വിദ്യാർത്ഥികളുടെ പരിപാടി തേൻപൂക്കൾ, പൂർവവിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുക്കുന്ന  വെണ്ണിലാവ്,
രാത്രി 10 മണിക്ക് കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരം നേടിയ മജീഷ് കാരയാട്  നയിക്കുന്ന പോഗ്രാം പാട്ടും പറച്ചിലും.
എന്നിവ ഉണ്ടായിരിക്കുന്നതാണ്.





Post a Comment

0 Comments