ഉള്ളിയേരി 19ൽ കനാലിൽ മരക്കൊമ്പ് പൊട്ടിവീണ് മാലിന്യം അടിഞ്ഞു കൂടുന്നു.





ഉള്ളിയേരി: കുറ്റ്യാടി ജലസേചന പദ്ധതി കക്കോടി ബ്രാഞ്ച് കനാൽ ക്കരയിലെ മരത്തിൻ്റെ വലിയ കൊമ്പ് പൊട്ടി വീണ് ഉള്ളിയേരി - 19ാം മൈലിൽ കനാലിലെ വെള്ളത്തിൻ്റെ ഒഴുക്കിനെ ബാധിക്കുന്നതിനോടൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളും മറ്റു പാഴ് വാസ്തു ക്കളും അടിഞ്ഞുകൂടിക്കിടക്കുന്നത് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർ മരത്തിൻ്റെ കൊമ്പ് മുറിച്ച് മാറ്റോനോമാലിന്യം കനാലിൽ നിന്നും പുറത്തെടുക്കാനോ ദുനിഞ്ഞില്ല. മരം എത്രയും വേഗം മുറിച്ച് മാറ്റണമെന്ന് കലാകാരന്മാരുടെ സംഘടനയായ നന്മ ഉള്ളിയേരി പ്രവർത്തകയോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെ.കെ. ധനേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ഗോവിന്ദൻകുട്ടി ഉള്ളിയേരി , ബിജു ടി ആർ പുത്തഞ്ചേരി, ,പ്രകാശൻ ഭാവന, എം.കെ സുരേഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments