കൂമുള്ളി: തെക്കേടത്ത് മാധവൻ നമ്പ്യാരുടെ വിയോഗം കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിനും കൂമുള്ളി പ്രദേശത്തിനും വലിയ നഷ്ടമാണെന്ന് കൂമുള്ളിയിൽ നടന്ന അനുശോചനയോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പറഞ്ഞു.
അത്തോളി ഗ്രാമ പഞ്ചായത്ത് മുൻ എഴാം വാർഡ് മെമ്പർ, അത്തോളി ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം, അത്തോളി സഹകരണ ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗം,അത്തോളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കൂമുള്ളിയിലെ ആദ്യത്തെ ന്യായവില ഷോപ്പ് മാനേജരായും മാധവൻനമ്പ്യാർ പ്രവർത്തിച്ചിരുന്നു.
അനുശോചനയോഗത്തിൽ ചന്ദ്രൻ പൊയിലിൽ
അധ്യക്ഷത വഹിച്ചു. മനോജ് പനങ്കുറ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചിറ്റൂർ രവീന്ദ്രൻ, ഹരി പനങ്കുറ, പി എം ഷാജി , എം. കെ ദാമോദരൻ, രഞ്ജിത്ത് കൂമുള്ളി, ടി കെ കരുണൻ,ബാലകൃഷ്ണൻ അത്തോളി,അനീഷ് പൊന്നൻകണ്ടി, മമ്മദ് കോയ,അസീസ് കൂമുള്ളി, അഖിൽ കൂമുള്ളി എന്നിവർ സംസാരിച്ചു.
0 Comments