'നടനം-25' നാടക പരിശീലനക്കളരി.




ഉള്ളിയേരി :ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ദ്വിദിന നാടക പരിശീലനം  'നടനം-25' ന് കക്കഞ്ചേരി ജി യു പി സ്കൂൾ 'ആതിഥ്യമരുളി.ആരോഗ്യ- വിദ്യാദ്യാസ സ്ഥിരം സമിതി  ചെയർപേഴ്സൺ കെ ബീന ഉദ്ഘാടനം ചെയ്തു.ചന്ദ്രിക പൂമഠത്തിൽ ആധ്യക്ഷംവഹിച്ചു. എൻ ബാബു ,ഗണേശ് കക്കഞ്ചേരി,കെ കെ സുരേന്ദ്രൻ , ഏ.കെ ലിനീഷ് കുമാർ, കെ.വി ബ്രജേഷ് കുമാർ, വി.കെ ബാബു സംസാരിച്ചു.
പ്രധാനാധ്യാപിക കെ സുഭജ സ്വാഗതവും സി എം ശശി നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 13 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ ശ്രീജിത്ത് കാഞ്ഞിലശേരി , സായൂജ് അത്തോളി , നിവേദ് കോക്കല്ലൂർ എന്നിവർ ക്ലാസ് നയിച്ചു.
സമാപന സമ്മേളനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. കെ. പി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മിനി കരിയാറത്ത് മീത്തൽ , രേഖ കടവത്ത് കണ്ടി ' എന്നിവർ സംസാരിച്ചു.

Post a Comment

0 Comments