തിരുവനന്തപുരം :സംസ്ഥാനത്തെ ഹൈസ്‌കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളുമുണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകുമെന്നാണ് പുതിയ രീതി. എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ മാർഗരേഖയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, ഭാഷാ വിഷയങ്ങൾ എന്നിവയിൽ വർത്തമാന പത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. പാഠപുസ്‌തകങ്ങളിലെ പഠനത്തിനൊപ്പം കുട്ടികളുടെ സാമൂഹിക-വൈകാരികതലവും വിലയിരുത്തി മാർക്കിടാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
0 Comments