ഒറവിങ്കൽ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.




 കൊയിലാണ്ടി:അരിക്കുളം, ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഇന്ന്   കാഴ്ചശീവേലി,വൈകീട്ട് തിരുവാതിരക്കളി,സര്‍ഗ്ഗസന്ധ്യ,തായമ്പക. 

മൂന്നിന് ചെറിയ വിളക്ക്,ഉച്ചയ്ക്ക് പ്രസാദഊട്ട്,വൈകീട്ട് കുടവരവ്,രാത്രി ഏഴിന് ഗാനമേള,തായമ്പക-കലാമണ്ഡലം ഹരിഗോവിന്ദ്.

 നാലിന് വലിയ വിളക്ക് രാവിലെ പളളിവേട്ടക്കുളള എഴുന്നളളത്ത്,ആചാര വരവും ആഘോഷ വരവുകളും,മലക്കളി,കൂട്ടത്തിറ,ഇരട്ടത്തായമ്പക -സദനം രാജേഷ്,സദനം സുരേഷ്. രാത്രി 10ന് മുല്ലക്കാപ്പാട്ടിന് എഴുന്നളളത്ത്.

അഞ്ചിന് താലപ്പൊലി.രാവിലെകാഴ്ചശീവേലി,നടേരി പൊയില്‍ നിന്നുളള വരവ്,നമ്പ്രത്ത് മൂത്താശാരിയുടെ വരവ്,പരിചകളി,കരടി വരവ്,പളളിവേട്ട,താലപ്പൊലി എഴുന്നളളത്ത്,പാണ്ടി മേളം. മേളത്തിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വെടിക്കെട്ട്.പുലര്‍ച്ചെ കൊടിയിറക്കല്‍,കോലം വെട്ട് ജനങ്ങളുടെ ഉത്സവത്തിന് സമാപനം കുറിക്കും.

Post a Comment

0 Comments