കൊയിലാണ്ടി: മാധ്യമ പ്രവർത്തകൻ പവിത്രൻ മേലൂർ അനുസ്മരണ പരിപാടി ഇന്ന് (മാർച്ച് രണ്ടിന്) നടക്കും. ആദ്യകാലത്ത് ജനയുഗം പത്രത്തിൻ്റെയും തുടർന്ന് മാധ്യമം പത്രത്തിൻ്റെയും റിപ്പോർട്ടറായിരുന്നു. രാവിലെ 11-ന് കൊയിലാണ്ടി പ്രസ് ക്ലബ്ബിൽ ഫോട്ടോ അനാച്ഛാദനം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവഹിക്കും.
വൈകീട്ട് കൊയിലാണ്ടി സാംസ്കാരികനിലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കൊയി ലാണ്ടി പ്രസ്ക്ലബും റെഡ്കർട്ടൺ കൊയിലാണ്ടിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
0 Comments