ന്യൂഡൽഹി: ഉത്സവങ്ങളിലെ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. വിശ്വഗജ സേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
0 Comments