📎
താമരശ്ശേരി സംഭവത്തിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്യൂഷൻ സെൻറിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ട സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറ് കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്.
📎
കൊയിലാണ്ടി ശ്രദ്ധ ആർട് ഗ്യാലറിയിൽ ബാലകൃഷണൻ കതിരൂരിൻ്റെ 'ബാല്യകാല സ്വപ്നങ്ങൾ ' എന്ന സോളോ ചിത്രപ്രദർശനം തുടങ്ങി.ശില്പിയും ചിത്രകാരനുമായ വൽസൻ കൂർമ്മകൊല്ലേരി പ്രദർശനം ഉദ്ഘാടനം ചെയ്തു.
📎
വടകരയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തിക്കാനാ ഓവർ പാസിനായി ഗാർഡറുകൾ സ്ഥാപിക്കുന്നതിനിടെ കൂറ്റൻ ക്രെയിൻ തകർന്നു വീണു. പാർക്ക് റോഡിനടുത്താണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
📎
വേനൽ മഴയിൽ മലയോരത്ത് വ്യാപകമായ നഷ്ടം. ഇന്ന് ഉച്ചക്ക് ശേഷം കൂടരഞ്ഞിയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിന് പുറമെ വൈദ്യുതി ബന്ധവും തകരാറിലായി.
📎
പതിനാലാം പഞ്ചവൽസര പദ്ധതിയിലെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പതിനേഴാം വാർഡിലുള്ള മങ്ങാട് കണ്ണങ്കോട്മല പട്ടിക വർഗ്ഗ ഉന്നതിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാട്ടർ ടാങ്ക് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏക പട്ടിക വർഗ്ഗ ഉന്നതിയാണ് കണ്ണങ്കോട് മലയിലെ എസ്.ടി.ഉന്നതി.
📎
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവന്റെ വില 65,680 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6760 രൂപയാണ്.
0 Comments