തിരുവനന്തപുരം:
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയ കേരള ടീമിന ആദരം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹയാത്ത് റീജൻസിയിൽ നടന്ന അനുമോദനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, കെ രാജൻ, ജി ആർ അനിൽ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സംസാരിച്ചു.
റണ്ണറപ്പായ രഞ്ജി ടീം അംഗങ്ങൾക്ക് ഒന്നരക്കോടി രൂപയുടെ പാരിതോഷികവും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രഖ്യാപിച്ചു. ബിസിസിഐയുടെ മൂന്ന് കോടി സമ്മാനത്തുക മുഴുവൻ ടീമിന് വീതിച്ച് നൽകും.
രഞ്ജി ട്രോഫിയിൽ കേരളം നേടിയത് ജയസമാനമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തതവണ കപ്പ് നേടുന്നതിലേക്കുള്ള ചവിട്ടുപടിയാകട്ടെ ഈ വിജയമെന്ന്, അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.
....................................................
0 Comments