കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കു വെടിവെച്ചു പിടികൂടി.




 കണ്ണൂർ:കണ്ണൂർകരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെ ടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്.പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ.
മയക്കുവെടിവെച്ച ആനയെ ലോറിയിലേക്ക് കയറ്റി ആറളം വളയംചാൽ ആര്‍ആര്‍ടി ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ വയനാട്ടിലേക്ക് കൊണ്ടുപോകും.ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല, മുറിവിന്‍റെ ആഴവും അറിയാന്‍ സാധിച്ചിട്ടില്ല.
അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ്  ജനവാസ മേഖലയിലെത്തിയത്.ലോറിയിലേക്ക് കയറ്റിയ ആന തളര്‍ന്നുവീണു. ലോറിയിൽ വെച്ചും ആനയ്ക്ക് ആവശ്യമായ ചികിത്സ നൽകി.

Post a Comment

0 Comments