കോഴിക്കോട് : ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരം ലിനീഷ് നരയംകുളത്തിന്
കോഴിക്കോട് ജില്ലയിലെ നരയംകുളം സ്വദേശിയാണ്. കാൽ നൂറ്റാണ്ടായി നാടക രംഗത്തെ പ്രവർത്തനവും സമഗ്രസംഭാവനയും വിലയിരുത്തിയാണ് ഈ അവാർഡിന് ലിനീഷിനെ തെരഞ്ഞെടുത്തത്.
അമേച്വർ, പ്രൊഫഷണൽ നാടക രംഗത്തും സ്കൂൾ കലോത്സവ നാടകങ്ങളിലും, കുട്ടികൾക്കായുള്ള നാടക പരിശീലനക്കളരികളിലും,ചിൽഡ്രൻസ് തിയേറ്ററുകളിലും ഏറെക്കാലമായി ലിനീഷ് സജീവമായി തുടരുന്നു.സംസ്ഥാന തലത്തിൽ ഒട്ടേറെ തവണ ഒന്നാം സ്ഥാനത്തിനർഹമായ മത്സര നാടകങ്ങളുടെ സംവിധായകനാണ്. നരയംകുളം സ്കൂൾ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ജവഹർ ബാലജന സഖ്യത്തിലൂടെയാണ് ലിനീഷ്കലാരംഗത്ത് ചുവടുവെച്ചത്.
അരങ്ങു കലാകാരന്മാരുടെ സംഘടനകളായ നന്മ, നാടക്, കെ.എസ്.ഡബ്ല്യു.യു.എന്നിവയുടെയുംശാസ്ത്രസാഹിത്യ പരിഷത്, പുകസ തുടങ്ങിയ സാംസ്കാരിക സംഘടനകളുടേയും സജീവ പ്രവർത്തകനാണ്.
ഈ മാസം 14 ന് തിരുവനന്തപുരത്ത് വെച്ച് ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.
0 Comments