ന്യൂസ് ബോക്സ് /പ്രാദേശിക വാർത്തകൾ.






പ്രാദേശിക വാർത്തകൾ ചുരുക്കത്തിൽ.
.................................................................
📎
അഴിയൂർ ബ്ലോക്ക് പഞ്ചായത്ത് മെയ് 3 മുതൽ 11 വരെ നടത്തുന്ന കടത്തനാട്ടങ്കത്തിന് സംഘാടകസമിതി ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തനം തുടങ്ങി.പ്രശസ്ത ഗായകനും പ്രഭാഷകനുമായി വി.ടി മുരളി ഓഫീസ് ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി.

📎
കൂടരഞ്ഞി പൂവാറൻ തോട് തമ്പുരാൻ കൊല്ലിയിൽ കാട്ടാന ശല്യം ഉണ്ടാക്കിയ കൃഷിയിടങ്ങൾ കർഷകസംഘം പ്രവർത്തകർ സന്ദർശിച്ചു. മൂലേച്ചാലിൽ ജോർഡിയുടെ കൃഷിയിടത്തിലാണ് ആന വ്യാപകമായി കൃഷി നശിപ്പിച്ചത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ്, കസംഘം മേഖലാ സെക്രട്ടറി കെ.എം മോഹനൻ, പ്രസിഡണ്ട് ജിജി കട്ടക്കയം, സജീ വാഹിനിയിൽ എന്നിവരാണ് നാട്ടുകാരോടൊപ്പം സ്ഥലം സന്ദർശിച്ചത്.

📎
ലോകനാർകാവ് ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിഗ് നടപ്പിലാക്കുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ദേവസ്വം ഗസ്റ്റ് ഹൗസ് പ്രവർത്തനം സംബന്ധിച്ഛ് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

📎
അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊളക്കാട് വെൽഫെയർ എൽ പി സ്കൂളിൽ ഫർണിച്ചർ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എം സരിത അധ്യക്ഷം വഹിച്ചു.

📎
മുക്കം കാരശ്ശേരിയിൽ കർഷകന് സൂര്യഘാതമേറ്റു.ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് സൂര്യാഘാതമേറ്റത്.

📎
കോഴിക്കോട് വീട് വാടകയ്ക്ക് എടുത്ത് എംഡി എം എ വിൽപ്പന നടത്തുന്ന മൂന്ന് യുവാക്കൾ എലത്തൂർ പോലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ സ്വദേശി മീഥുൻ രാജ്, പുതിയങ്ങാടി സ്വദേശി നിജിൽ, പൂവാട്ടുപറമ്പ് സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ടംകുളങ്ങര ഹോം സ്റ്റേയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.

Post a Comment

0 Comments