അത്തോളി :കഴിഞ്ഞആഴ്ച ഇതര സംസ്ഥാന തൊഴിലാളി വീണു മരിച്ച അത്തോളി ഹൈസ്കൂളിന് സമീപത്തെ കെട്ടിടംപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ,വൈസ് പ്രസിഡന്റ് സി.കെ റിജേഷ്,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സുനീഷ് നടുവിലയിൽ , എ. എം സരിത, മെമ്പർ പി.എം രമ,അത്തോളിഫാമിലി ഹെൽത്ത് സെന്റർ എച്ച്. ഐ കെ.കെ രതീഷ് ,ജെ എച്ച്.ഐമാരായ സി.സിതാര,അനുശ്രീ, തീർത്ഥ , പഞ്ചായത്ത് എച്ച്.ഐ ജഹിത് ലാൽ,അത്തോളി എസ് ഐ എം.സി മുഹമ്മദലി,എസ്.സി.പി ഒ വിജേഷ് തുടങ്ങിയവർ പരിശോധന നടത്തി. യു.പി സ്വദേശിയായ ധർമേന്ദ്ര വിജയകുമാർ ( 31 ) ഒരാഴ്ച മുമ്പാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരണപ്പെട്ടത്.
0 Comments