കൊളത്തൂർ : സമൂഹത്തെ കാർന്നുതിന്നുന്ന മദ്യ-മയക്കുമരുന്ന് ലഹരി വിപത്തിനെതിരെ കൊളത്തൂർ ഗുരുവരാനന്ദ ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ബാലഗോകുലത്തിൻ്റെ 'ഞാൻ നന്മയോടെയിരിക്കും എൻ്റെ നാടിനുവേണ്ടി' എന്ന പ്രതിജ്ഞയോടെ നടന്ന പരിപാടിയിൽ
കവിയും എഴുത്തുകാരനുമായ രവീന്ദ്രൻ കൊളത്തൂർ ലഹരിമുക്തസന്ദേശം നൽകി.
ബാലഗോകുലത്തിൻ്റെ സുവർണ്ണജയന്തിയുടെ ഭാഗമായി ഗ്രാമോത്സവം എന്ന പേരിൽ നടക്കുന്ന പരിപാടി വിപുലമായി നടത്താൻ സ്വാഗതസംഘം രൂപീകരിച്ചു.
പത്മിനി അമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാസ്കരൻ ഗോകുലം, ടി.എം.സുരേന്ദ്രൻ, വിനോദ്കുമാർ ഇരിങ്ങത്ത്, സുധീഷ്.എം.ഇ, രമാദേവി എന്നിവർ സംസാരിച്ചു.
.............................................................................
0 Comments