പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ " ആദരം -2025" ജ്യോതിക പുത്തഞ്ചേരി ഉദ്ഘാടനം ചെയ്യും.





കൊയിലാണ്ടി: പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജന്റർ റിസോഴ്സ് സെന്റർ  ഐ സി ഡി എസ് പന്തലായനി അന്താ രാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച്‌ 11 ചൊവ്വാഴ്ച 4 മണിക്ക് കൊയിലാണ്ടി യു എ ഖാദർ പാർക്കിൽ വെച്ച് നടത്തുന്ന 'ആദരം -2025'  കുട്ടികളുടെ പ്രസിഡന്റ്  ജ്യോതിക പുത്തഞ്ചേരി ഉദ്ഘാടനം ചെയ്യും. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പങ്കെടുക്കും.

Post a Comment

0 Comments