കൊയിലാണ്ടി: മികച്ച കോസ്റ്റ്യൂം ഡിസൈനിംങ്ങില്‍ കേരള സംഗീത നാടക അക്കാദമി പുസ്‌ക്കാരത്തിന് അര്‍ഹനായി മുചുകുന്ന് സ്വദേശി പ്രേമന്‍ മുചുകുന്ന്.'പെരടിയിലെ രാപ്പകലുകള്‍' എന്ന നാടകത്തിന്റെ കോസ്റ്റ്യൂം ഡിസൈനിംങ്ങിനാണ് അവാര്‍ഡ് നേടിയിരിക്കുന്നത്. നാടകം സംവിധാനം ചെയ്തിരിക്കുന്നതും ഇദ്ദേഹം തന്നെയാണ്.
ഫെബ്രുവരി 22 ന് സംസ്ഥാന അമേച്വര്‍ നാട മത്സര ഫലം പ്രഖ്യാപിച്ചത്. പെരടിയിലെ രാപ്പകലുകള്‍ എന്ന നാടകത്തിന് മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ നടി, മികച്ച ലൈറ്റ് ലൈറ്റ് ഡിസൈനിംഗ്. കോസ്റ്റ്യൂം ഡിസൈനിംങ് എന്നിവയാണ് കരസ്ഥമാക്കിയ അവാര്‍ഡുകള്‍.കോഴിക്കോട് സിറ്റി സോഷ്യല്‍ പോലീസ് ജില്ലാ കോഡിനേറ്ററായ പ്രേമന്‍ ബിരുദ പഠന കാലഘട്ടത്തിലാണ് നാടകത്തില്‍ സജീവമാകുന്നത്. നാല് നാടകങ്ങള്‍ രചിക്കുകയും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 2012 ല്‍ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് നടത്തിയ മത്സരത്തില്‍ ഇന്ത്യയിലെ മികച്ച നാടകമായി തിരഞ്ഞെടുത്തത് പ്രേമന്‍ സംവിധാനം ചെയ്ത 'യയാതി 'എന്ന നാടകമായിരുന്നു.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം അടക്കം കഴിഞ്ഞ ആറു വര്‍ഷത്തോളമായി ഇദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങള്‍ മുന്‍പന്തിയിലുണ്ട്.
0 Comments