ഹജ്ജ് വിമാനത്തിന് ഉയർന്ന നിരക്ക്; 516 പേരെ കോഴിക്കോട്ടുനിന്ന്‌ കണ്ണൂരിലേക്ക് മാറ്റി.





കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തി നിന്നുള്ള ഹജ്ജ് വിമാനത്തിന്റെ ഉയര്‍ന്ന നിരക്ക് കണക്കിലെടുത്ത് കോഴിക്കോട്ടുനിന്നുള്ള 516 തീര്‍ത്ഥാടകരെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

മൂവായിരത്തോളം തീര്‍ത്ഥാടകര്‍ വിമാനത്താവളം മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപേക്ഷ വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കേണ്ടി വരും.

പല ചെറിയ വിമാനത്താവളങ്ങളിലേയും വിമാന നിരക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. നിരക്കിലുള്ള വര്‍ധന ഹജ്ജ് കമ്മറ്റിയുടേയോ സര്‍ക്കാരിന്റേയോ നിയന്ത്രണത്തില്‍ ഉള്ളതല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Post a Comment

0 Comments