അഭയത്തിന് കൈത്താങ്ങുമായി വനിതാവേദി.





ചേമഞ്ചേരി: ലോക വനിതാ ദിനത്തിൽ അഭയം വനിതാവേദിയുടെ കാരുണ്യ ഹസ്തം അഭയം ചേമഞ്ചേരിക്ക് സമർപ്പിച്ചു. വനിതാ ദിനാഘോഷം വനിതാ വേദി പ്രസിഡന്റ്   പ്രീത പൊന്നാടത്തിന്റെ അധ്യക്ഷതയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് സെന്റർ റോട്ടറി കബ്ബ് അഭയത്തിന് ഇലക്ട്രോണിക്സ് വീൽ ചെയർ കൈമാറി. പ്രസിഡണ്ട് ദിനേശൻ , സിക്രട്ടറി വിപിൻ, ആശാലത , രൂപേഷ് ലാൽ , ഫയസ് , അച്യുതൻ തുടങ്ങിയവർ സംബന്ധിച്ചു. വനിതാവേദി സോഷ്യൽ മീഡിയ വഴി സമാഹരിച്ച തുകയുടെ ചെക്ക് വേദി സിക്രട്ടറി അരുണ, ട്രഷറർ അനീഷ കല്ലിൽ ജോ സിക്രട്ടറിമാരായ സബിത , ബിനിത , അഖില എന്നിവർ ചേർന്ന് സമർപ്പിച്ചു. അഭയം ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ അഭയത്തിന്റെ പ്രവർത്തനരേഖ അവതരിപ്പിച്ചു. മുസ്തഫ ഒലീവ്, പി.പി. അബ്ദുൾ ലത്തീഫ്, ശശി കൊളോത്ത്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അരുണ അരുണോദയം സ്വാഗതവും കെ പ്രസന്ന നന്ദിയും രേഖപ്പെടുത്തി.
...................................................





Post a Comment

0 Comments