കൊയിലാണ്ടി: നാടക പ്രവർത്തകരുടെ സംഘടനയായ നാടക് കൊയിലാണ്ടി മേഖല കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് ആയാടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് സജീവ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു.
കേരള സംസ്കൃത അക്കാദമിയുടെ രാമപ്രഭാ പുരസ്ക്കാരവും നാഷണൽ സാൻസ്ക്രീറ്റ് യൂണിവേഴ്സിറ്റിയുടെ കലാ തപസ്സി പുരസ്ക്കാരവും നേടിയ എം.കെ. സുരേഷ് ബാബു, കേരള സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവ് പ്രേമൻ മുചുകുന്ന് എന്നിവരെ ആദരിച്ചു.
ജില്ലാ സെക്രട്ടറി എൻ.വി. ബിജു, കെ.കെ. പുരുഷോത്തമൻ, കൊയിലാണ്ടി മേഖല സെക്രട്ടറി രവിമുചുകുന്ന്, വി.കെ. രവി, വിനീത് തിക്കോടി, പപ്പൻ മണിയൂർ, രതി പെരുവട്ടൂർ, ഷാജി വലിയാട്ടിൽ എന്നിവർ സംസാരിച്ചു.
0 Comments