📎
കളഞ്ഞ് കിട്ടിയ പതിനെട്ടായിരം രൂപയോളം അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ച് ലോകനാർകാവിലെ മൂന്ന് കുട്ടികൾ. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ജിഷ്ണു, തരുൺതേജ്, മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിലെ നീരജ് എന്നിവരാണ് മാതൃകയായത്. ലോകനാർകാവ് ചിറയ്ക്ക് സമീപം താഴെ മത്തക്ക് കൃഷ്ണദാസിൻ്റെ പണം അടങ്ങിയ പേഴ്സാണ് കുട്ടികൾ തിരിച്ചേൽപ്പിച്ചത്.
📎
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയ കൊയിലാണ്ടി നഗരസഭയ്ക്കുംഓഫീസ് വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷൻ്റെ ആദരവ് ലഭിച്ചു.ജലദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിസ്ഥിതി സംഗമത്തിൽ വച്ച് നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാറും സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദും തഹസിൽദാർ ജയശ്രീ എസ് വാര്യറും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
📎
നന്മണ്ട ഗ്രാമപഞ്ചായത്ത് നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വയോജന സംഗമം ,കലോത്സവം എന്നിവ നടന്നു.
പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ എസ് എസ്,യു എസ് എസ്,എൻ എം എം എസ് വിജയികളെയുംസംസ്ഥാന സ്കൂൾ കലോത്സവ വിജയികളെയും
ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി കെ രാജൻ അധ്യക്ഷനായി.
📎
ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിഷ്കരിച്ച ജൈവ വൈവിദ്ധ്യ രജിസ്റ്റർ എം.കെ.രാഘവൻ എം.പി.പ്രകാശനം ചെയ്തു.കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി.
📎
രാമനാട്ടുകര കൊണ്ടോട്ടി എയർപ്പോർട്ട് റോഡിലെ ലോഡ്ജിൽ വെച്ച് 7 കിലോയോളം കഞ്ചാവ് സഹിതം ഒറീസ്സ സ്വദേശികളെ എക്സൈസൈസ് പിടികൂടി. കോഴിക്കോട് അസി എക്സൈസ് കമ്മീഷണറുടെ സ്ക്വാഡും ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ
ഗിരീഷ് കുമാർ.ജി യും പാർട്ടിയും ചേർന്ന് കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്ന് രാമനാട്ടുകര അയ് വ റെസ്റ്റ് എന്ന ലോഡ്ജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ 208-ാം നമ്പർ റൂമിൽ വെച്ചാണ് പിടികൂടിയത്.
📎
സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ കുറഞ്ഞ് 65,480 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 30 രൂപ കുറഞ്ഞ് 8185 രൂപയായി.
0 Comments