കൊയിലാണ്ടി: വീരവഞ്ചേരി എൽ.പി.സ്കൂൾ103-ാം വാർഷികവും ഹാപ്പി കിഡ്‌സ് നഴ്സറി സ്കൂളിന്റെ 21-ാം വാർഷികവും ആഘോഷിച്ചു. മേലടി എ.ഇ.ഒ. പി. ഹസീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സി.ജി. സിജിത്ത് അധ്യക്ഷനായി. എഴുത്തുകാരനും പ്രഭാഷകനുമായ രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി.
വിവിധ എൻഡോവ്മെന്റുകളുടെ വിതരണം മൂടാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഭാസ്ക്കരൻ നടത്തി. എസ്.എസ്.ജി. ചെയർമാൻ ഒ. രാഘവൻ,
പ്രധാനാധ്യാപക ഗീത കെ. കുതിരോടി, മുൻ പ്രധാനാധ്യാപകൻ കെ.പി. പ്രഭാകരൻ, ടി.കെ. സുജാത, മാനേജ്മെന്റ് പ്രതിനിധി എം. ചന്ദ്രൻ നായർ, പിടിഎ .വൈസ് പ്രസിഡൻ്റ് വി.ടി. ബിജീഷ് തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികളും അരങ്ങേറി.
0 Comments