കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതനവീകരണം ഉള്ളിയേരി - 19ാം മൈലിൽ അവഗണന മാത്രം.






ഉള്ളിയേരി : കൊയിലാണ്ടി -- താമരശ്ശേരി സംസ്ഥാന പാത 2022 ൽ നവീകരണ പ്രവർത്തി ആരംഭിച്ചുവെങ്കിലും ഉള്ളിയേരി - 19ാം മൈലിൽ അവഗണന മാത്രം ബാക്കി ആൽമരം ഉൾപ്പെടെ രണ്ടു മരങ്ങൾ മുറിച്ചു മാറ്റിയെങ്കിലെ ഓവുചാലിൻ്റെ നിർമ്മാണം പൂർത്തീകരിക്കുകയുള്ളു. നേരത്തെ റോഡിൻ്റെ ഇരു ഭാഗത്തും ഉണ്ടായിരുന്ന രണ്ട് ബസ്സ് കാത്തിരിപ്പ് കേന്ദ്രവും നവീകരണത്തിൻ്റെ ഭാഗമായി പൊളിച്ചു മാറ്റിയതും പുനർനിർമ്മിച്ചിട്ടില്ല. മഴക്കാലം തുടങ്ങാൻ ഒരു മാസം ബാക്കിയിരിക്കെ സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളും, നാട്ടുകാരും കുട ചൂടി വേണം റോഡരികിൽ ബസ്സ് കാത്ത് നിൽക്കാൻ കൂടാതെ 300 മീറ്റർ അകലെ പൊയിൽത്താഴെ വരെ വൈദ്യുതി തൂണുകൾ നാട്ടി രാത്രികാലങ്ങളിൽ വെളിച്ചം പ്രകാശിപ്പിച്ചു തുടങ്ങി. സ്ഥിരം അപകട മേഖലയായ ഇവിടെ 12 വർഷത്തിനിടയിൽ 13 പേർക്ക് വിവിധ റോഡപകടങ്ങളിൽ ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. റോഡരികിൽ ആവശ്യമായ അപകട മേഖലാ ബോർഡുകൾ സ്ഥാപി കാത്തതും ഈ പ്രദേശത്തെ ജനങ്ങൾക്ക് എത്ര നാൾ കാത്തിരിക്കേണ്ടിവരും. കലക്ടർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി, സ്ഥലം എം.എൽ എ എന്നിവർക്ക് പൊതു പ്രവർത്തകർ നിവേദനം നൽകിയിട്ടും ഒരു മാറ്റവും കാണുന്നില്ല.




Post a Comment

0 Comments