തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രില്‍ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയില്‍വേ അറിയിച്ചു.വൈകുന്നേരം 7:55 മുതല്‍ ചില സർവ്വീസുകള്‍ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.
പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍
1) ഏപ്രില്‍ 26 ശനിയാഴ്ച രാത്രി 21.05 ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ - എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് റദ്ദാക്കി.
വഴിതിരിച്ചുവിട്ട ട്രെയിനുകള്‍
1) ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്‌എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രില്‍ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തില്‍ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയില്‍ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴി പോകും. ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
2) ഏപ്രില്‍ 26 ന് 18.40 മണിക്ക് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രല്‍ - മംഗളൂരു സെൻട്രല്‍ മലബാർ എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയില്‍ തിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പുകള്‍ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളില്‍ അധിക താത്കാലികമായി അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
3) ഏപ്രില്‍ 26 ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രല്‍ - മംഗളൂരു സെൻട്രല്‍ എക്‌സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയില്‍ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പുകള്‍ ഒഴിവാക്കി ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളില്‍ അധിക താത്കാലികമായി സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
4) ഏപ്രില്‍ 26 ന് 20.30 മണിക്ക് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രല്‍ - മധുരൈ ജംഗ്ഷൻ അമൃത എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയില്‍ വഴി തിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
1) 2025 ഏപ്രില്‍ 26 ന് മധുര ജംക്ഷനില്‍ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര ജംക്ഷൻ - ഗുരുവായൂർ എക്സ്പ്രസ് കൊല്ലം ജംക്ഷനില്‍ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
2). ഗുരുവായൂരില്‍ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16328 ഗുരുവായൂർ - മധുര ജംക്ഷൻ എക്സ്പ്രസ് 2025 ഏപ്രില്‍ 27 ന് ഉച്ചയ്ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
0 Comments